നടി ഷംന കാസിം അമ്മയായി. ചൊവ്വാഴ്ച രാവിലെയാണ് നടി ആൺകുഞ്ഞിന് ജൻമം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം.
ഡിസംബര്‍ അവസാനത്തോടെ തന്റെ യുട്യൂബ് ചാനലിലൂടെയാണ് അമ്മയാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഷംന പങ്കുവെച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരത്തിന്റെ വിവാഹം.
ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്.
കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച താരം നിരവധി ചിത്രങ്ങളിലൂടെ തമിഴിലും ശ്രദ്ധേയായി.