കല്യാണം കഴിഞ്ഞിട്ട് ഒരു കൊല്ലം കഴിഞ്ഞു. ഞാൻ ഇപ്പോഴും ചോദിക്കാറുണ്ട്. എന്നിൽ എന്ത് കണ്ടിട്ടാണ് അദ്ദേഹത്തിന് എന്നെ ഇഷ്ടമായതെന്ന്. ഇപ്പോഴും എനിക്ക് ആ ഉത്തരം കിട്ടിയിട്ടില്ല.
നിങ്ങൾ തന്നെ വിളിച്ചു ചോദിക്കേണ്ടി വരും. ഞാൻ ഇന്നലെ രാത്രി കൂടെ ഇതേ ചോദ്യം ചോദിച്ചതാണ്. മറുപടി കിട്ടിയില്ല. ആദ്യമായി കണ്ടപ്പോൾ ഞാൻ ഏത് ഡ്രസാണ് ഇട്ടിരുന്നത് എന്ന് പോലും ഇക്ക ശ്രദ്ധിച്ചു കാണില്ല.
ആദ്യം കണ്ടപ്പോൾ ഇക്ക കന്ദൂരയാണ് അണിഞ്ഞിരുന്നത്. എനിക്ക് ഇഷ്ടമുള്ള വസ്ത്രമാണത്. ഇക്കയുടെ മുശടത്തരം എനിക്ക് കുറച്ച് ഇഷ്ടമാണ്.
എത്ര വലിയ ആളായാലും പറയാനുള്ളത് മുഖത്ത് നോക്കി പറയും. അതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്വഭാവം. ഒന്നും മറച്ചു വയ്ക്കുന്ന സ്വഭാവമൊന്നുമില്ല, എന്തും തുറന്നടിച്ച പോലെ പറയും. -ഷംന കാസിം