തലശേരി: ആറു വയസുകാരന്റെ ബുദ്ധിയും ആറാളിന്റെ വലുപ്പവും ഉള്ള ആളാണ് ഇപ്പോഴത്തെ കെപി സിസി പ്രസിഡന്റ് കുമ്പക്കൂടി സുധാകരനെന്ന് എ.എൻ. ഷംസീർ എംഎൽഎ.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുധാകരൻ നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഷംസീർ.
പൊതു സമൂഹത്തോട് എങ്ങനെ മാന്യമായി സംസാരിക്കണമെന്ന് കെപിസിസി പ്രസിഡന്റുമാരെ പരിശീലിപ്പിക്കാൻ എഐസിസി നേതൃത്വം തയാറാകണം.
ചിന്തൻ ശിബിരം നടത്തിയതു കൊണ്ടോ രാഹുൽ ബ്രിഗേഡും സേനയും ഒന്നും ഉണ്ടാക്കിയതു കൊണ്ടോ കാര്യമില്ല.
ഉദയപൂരിൽ ചിന്തൻ ശിബിരം നടക്കുമ്പോൾ പഞ്ചാബ് പിസിസി പ്രസിഡന്റ് കോൺഗ്രസിനോട് സലാം പറഞ്ഞു പോയി.
കോൺഗ്രസിന്റെ ഈ കൊഴിഞ്ഞു പോക്കിൽ മനം നൊന്താണ് സുധാകരൻ ഇത്തരം പരാമർശങ്ങൾ നടക്കുന്നത്. മഹാന്മാർ ഇരുന്ന കസേരയാണ് കേരളത്തിലെ കെപിസിസി പ്രസിഡന്റേത്.
സുധാകരന്റെ പ്രസ്താവനകൾ കേരളത്തിലെ കോൺഗ്രസിന് തന്നെ ബാധ്യതയായി മാറുകയാണ്. പിണറായി വിജൻ കേരളത്തിലെ മൂന്നരകോടി ജനങ്ങളുടെ പ്രീയപ്പെട്ട മുഖ്യമന്ത്രിയാണ്.
മുഖ്യമന്ത്രിക്കെതിരേയുള്ള സുധാകരന്റെ പ്രസ്താവനക്കെതിരേ കടുത്ത പ്രതിഷേധമാണ് കേരളത്തിലുടനീളം ഉയരുന്നതെന്നും ഷംസീർ തുടർന്ന് പറഞ്ഞു.