തലശേരി: സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളിൽ വിതരണം ചെയ്ത കലണ്ടറിലെ എംഎൽഎയുടെ ചിത്രം വിവാദമാകുന്നു. എ.എൻ. ഷംസീർ എംഎൽഎയുടെ ചിത്രമുള്ള കലണ്ടറാണ് തലശേരി മണ്ഡലത്തിലെ സ്കൂളുകളിൽ വിതരണം ചെയ്തത്.
ഓരോ മാസത്തെയും പ്രധാന പരിപാടികൾ ഉൾപ്പെടെ അക്കാദമിക് പ്രാധാന്യത്തോടെയാണ് കലണ്ടർ തയാറാക്കിയത്. ബിആർസി മുഖേനയാണ് ഇതിന്റെ വിതരണം. ചില സ്കൂളുകളിൽ കലണ്ടർ പ്രദർശിപ്പിക്കാൻ തുടങ്ങി. പൊതുവെ സ്കൂളുകളിൽ ദേശീയ നേതാക്കളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നതെന്ന് അധ്യാപകർ പറഞ്ഞു.