കൊച്ചി: എംഎൽഎ എ.എൻ. ഷംസീറിന്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ നിയമച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ചട്ടങ്ങൾ മറികടന്നാണ് ഷംസീറിന്റെ ഭാര്യ ഷഹലയെ കരാർ അടിസ്ഥാനത്തിൽ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിൽ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചത്.
റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ഡോ. എം.പി. ബിന്ദുവിനെ മറികടന്നായിരുന്നു നിയമനം. ബിന്ദുവിന്റെ ഹർജിയിലാണ് കോടതി നടപടി. ബിന്ദുവിനെ ഉടൻ നിയമിക്കാനും കോടതി ഉത്തരവിട്ടു. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നായിരുന്നു പരാതി.
ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം ഒബിസി മുസ്ലിം എന്നാക്കി തിരുത്തിയാണ് നിയമനം നല്‍കിയതെന്നും ബിന്ദു പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.