പശുവിന്‍റെ ജീവന് മനുഷ്യ ജീവനേക്കാൾ വിലകല്പിക്കുന്ന നാടായി ഭാരതം മാറി; എൽഡിഎഫ് ഭരണത്തിൽ കേരളം അക്രമങ്ങളുടെ നാടായി മാറിയെന്ന് എ.ഷാനവാസ് ഖാൻ

തേവലക്കര: മനുഷ്യ ജീവനേക്കാൾ പശുവിന്റെ ജീവന് വില കൽപ്പിക്കുന്ന നാടായി ഭാരതം മാറിയിരിക്കുന്നുവെന്നും മതേതരത്വം വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം പോകുന്നതെന്നും കെപിസിസി സെക്രട്ടറി എ. ഷാനവാസ് ഖാൻ പറഞ്ഞു.

തേവലക്കര പാലയ്ക്കലിൽ ഇന്ദിരാഗാന്ധി ജന്മശതാബ്ദി കോൺഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറും മോദി സർക്കാരും രാജ്യത്ത് അരക്ഷിതാവസ്‌ഥ ഉണ്ടാക്കാൻ ശ്രമിക്കുന്നു.കേരളത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം അക്രമം രൂക്ഷമാവുകയും റേഷൻ വിതരണ സ്തംഭനവും ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുകയാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബൂത്ത് പ്രസിഡന്റ് സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോലത്ത് വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ഭാരവാഹികളായ സന്തോഷ് തുപ്പാശേരി, ചക്കിനാൽ സനൽകുമാർ, മണ്ഡലം പ്രസിഡന്റ് പി.ഫിലിപ്പ്, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പാലയ്ക്കൽ ഗോപൻ, പ്ലാച്ചേരി ഗോപാലകൃഷ്ണൻ, മോഹൻ, ജി.ചന്ദ്രൻ, രാഗേഷ്,സാദിഖ്, മിത്രൻ, സൽമാൻ പാരിസ്, റിനോഷാ, അൻവർഷാ, മനീഷ്, ഗോപാലകൃഷ്ണൻപിളള എന്നിവർ പ്രസംഗിച്ചു.

Related posts