സിഡ്നി: കടലിൽ നീന്താനിറങ്ങിയ യുവാവിന് സ്രാവിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം.
ബുധനാഴ്ച ഉച്ചയ്ക്ക് ഓസ്ട്രേലിയയിലെ സിഡ്നിയിലെ ബീച്ചിലാണ് സംഭവം നടന്നത്.
മരിച്ചയാളുടെ പേര് വിവരങ്ങൾ ന്യൂ സൗത്ത് വെയിൽസ് അധികൃതർ പുറത്തുവിട്ടിട്ടില്ല.
നീന്തുന്നതിനിടയിൽ സ്രാവ് യുവാവിനെ ആക്രമിക്കുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് ബീച്ചിലുള്ളവർ നോക്കിയപ്പോഴാണ് വിവരം അറിയുന്നത്.
ഗുരുതരമായി പരിക്കേറ്റുകളേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓസ്ട്രേലിയയിൽ 1963നു ശേഷം ആദ്യമായാണ് സ്രാവിന്റെ ഇത്രയും മാരകമായ ആക്രമണം.
ബീച്ചുകളിൽ ജാഗ്രത പാലിക്കാനും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാനും പോലീസ് ജനങ്ങളോട് അഭ്യർഥിച്ചു.