അഹങ്കാരമായി തോന്നിയേക്കാം. പക്ഷെ രാജാക്കന്മാര് ചോദിക്കാറില്ല. എന്നെ രാജാവെന്ന് വിളിക്കുന്നത് മാധ്യമങ്ങള്‍ ആണെങ്കിലും ഞാനത് വിശ്വസിക്കുന്നു, അതാണ് ഞാന്‍ ചോദിക്കാത്തത്.
ദാരിദ്ര്യത്തില്‍ നിന്നു വന്ന രാജാവും ചോദിക്കില്ല. ആരെങ്കിലും ചോദിച്ചാല്‍ തന്റെ രക്തവും മജ്ജയും നല്കുകയായിരിക്കും അവന് ചെയ്യുക.
ഞാന്‍ ഒരു ദരിദ്രകുടുംബത്തില്‍ നിന്നുമാണ് വരുന്നത്. ഞാന്‍ വളരെ മോശം അവസ്ഥകള്‍ കണ്ടിട്ടുണ്ട്. എന്റെ അച്ഛന് മരിക്കാന്‍ കിടക്കുമ്പോള്‍ ഇഞ്ചക്ഷന് വാങ്ങാനുള്ള പണമുണ്ടായിരുന്നില്ല.
ലണ്ടനില്‍ നിന്നും ആന്റിയായിരുന്നു അയച്ചിരുന്നത്. 20 ഇഞ്ചക്ഷന്റെ കോഴ്സായിരുന്നുവെങ്കില് ഞങ്ങള്‍ക്ക് എട്ടണ്ണമെ സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ.
അതുകൊണ്ട് അദ്ദേഹം ഞങ്ങളുടെ പക്കല്‍ പണമില്ലാത്തത് കൊണ്ടോ അതോ ശരിക്കും മരിക്കാറായതുകൊണ്ടാണോ മരിച്ചതെന്ന് എനിക്കറിയില്ല. -ഷാരൂഖ് ഖാൻ