കൊച്ചി: യുവനടൻ ഷെയ്ന് നിഗമിന്റെ പ്രശ്നം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് സംവിധായകന് ആഷിക് അബു. വധഭീഷണി ഉണ്ടെന്ന ഷെയ്ന് നിഗമിന്റെ ആരോപണം ഗൗരവമുളളതാണ്. എന്നാൽ ഈ ആരോപണം ആരും കാര്യമായെടുത്തില്ല.
ഇപ്പോൾ മറ്റ് വിഷയങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. ഷെയ്ന് നിഗം വിഷയം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സിനിമ മേഖലയില്‍ സുതാര്യതവേണമെന്ന് നിര്‍മാതാക്കള്‍ അതാവശ്യപ്പെട്ടത് സ്വാഗതാര്‍ഹമാണെന്നും ആഷിഖ് അബു അഭിപ്രായപ്പെട്ടു.