കദൂൂ
ഷെയ്ൻ നിഗം വിഷയവുമായി ബന്ധപ്പെട്ട വാർത്ത കേൾക്കുമ്പോൾ വിഷമമുണ്ട്. പേഴ്സണലി കണക്ഷനില്ല. അബീക്കയുടെ പെയിൻ ഞാൻ നേരിട്ട് കണ്ടിട്ടുള്ള ഒരാളാണ്.
ആ ഒരു കലാകാരൻ ഇങ്ങനൊരു മേഖലയിൽ എത്തണമെന്നത് എത്രത്തോളം ആഗ്രഹിച്ചതാണെന്നും അതിന്റെ പെയിൻ അദ്ദേഹത്തിന് എത്രത്തോളമായിരുന്നുവെന്നും എനിക്ക് അറിയാം.
എത്ര ചെറുപ്പമാണെങ്കിലും അല്ലെങ്കിലും മാനസികമായി തകർന്നാൽ നമ്മൾ പെട്ടെന്ന് അടിയിൽ പോകും. അദ്ദേഹത്തിന്റെ വിയോഗസമയത്തുപോലും അദ്ദേഹം ആഗ്രഹിച്ചിടത്ത് എത്താൻ പറ്റാത്തതിന്റെ വിഷമമുണ്ടായിരുന്നിരിക്കാം.
അത് ചിലപ്പോൾ അദ്ദേഹം പുറത്ത് കാണിച്ചിട്ടുണ്ടാവില്ല. നല്ലത് വരാൻ വേണ്ടി പ്രാർഥിക്കാം. ആരെയും കുറ്റപ്പെടുത്തിയോ ന്യായീകരിച്ചോ പറയാൻ ഇപ്പോൾ പറ്റില്ല.-കോട്ടയം നസീർ