നിര്‍മാതാക്കളുമായുള്ള തര്‍ക്കം അത്ര പെട്ടെന്ന് അവസാനിപ്പിക്കില്ലെന്ന സൂചനയുമായി നടന്‍ ഷെയ്ന്‍ നിഗം. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുകയാണ് നടന്‍. ജനുവരി അഞ്ചിന് ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നാണ് മുന്‍പ് പ്രശ്ന പരിഹാരത്തിനായി നിര്‍മ്മാതാക്കള്‍ മുന്നോട്ടുവച്ച ആവശ്യം. കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്നാണ് ഷെയ്ന്റെ നിലപാട്.
ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ നടനുമായി ഒരു തുടര്‍ ചര്‍ച്ചകള്‍ക്കുമില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരാളെ വച്ച് ഡബ്ബിംഗ് പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് സംഘടന. കഴിഞ്ഞ മാസം 19ന് ചേര്‍ന്ന പ്രെഡ്യുസേഴ്സ് അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ കത്ത് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഷെയ്ന്‍ മറുപടി നല്‍കാതിരുന്നതോടെയാണ് മൂന്നു ദിവസത്തിനകം ഡബ്ബിംഗ് പൂര്‍ത്തിയാക്കാണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.
പ്രതിഫല തര്‍ക്കത്തില്‍ അമ്മയും നിര്‍മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കൂ എന്നാണ് ഷെയ്‌ന്റെ നിലപാട്. ഈ മാസം ഒമ്പതിന് ചേരുന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നും പ്രശ്നപരിഹാരം എത്രയും വേഗമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും ഷെയ്ന്‍ പറയുന്നു. 2017ല്‍ ഉല്ലാസത്തിനുള്ളില്‍ കരാറില്‍ ഒപ്പുവയ്ക്കുമ്പോ 27 ലക്ഷം രൂപയായിരുന്നു പ്രതിഫലം നിശ്ചയിച്ചിരുന്നത്. ആ പണവും ഷെയ്ന് കൈമാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് ഷെയ്ന്‍ പറയുന്നതെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു.