ഒരു പ്രായം എത്തിക്കഴിഞ്ഞപ്പൊ ഉമ്മ വഴക്കൊന്നും പറയില്ല. കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുക എന്ന സ്പേസ് ഉണ്ട്.
എനിക്ക് തോന്നുന്നു, ഞാനും ഉമ്മച്ചിയും ഒരുമിച്ച് വളര്‍ന്നുവന്നു എന്ന് പറയുന്നപോലെ ഒരു സിറ്റുവേഷന് ആണ്. ഉമ്മച്ചിയുടെ 21-ാം വയസിലാണ് ഞാന്‍ ജനിക്കുന്നത്.
ആ പ്രായത്തിലേ അമ്മയായിക്കഴിഞ്ഞപ്പോള്‍, പിന്നെ എന്നോടൊപ്പം വളരുക എന്നത് രണ്ടാമത്തെ ഒരു പ്രോസസ് ആണ്. പ്രത്യേകിച്ച് സിനിമാ ഇന്ഡസ്ട്രിയിലേക്ക് ഞാന്‍ വന്നതിന് ശേഷം ഒരുപാട് കാര്യങ്ങളില്‍ ഉമ്മച്ചി മാറിയിട്ടുണ്ട്.
താനും ഉമ്മയും ഒരുമിച്ചാണ് ഓരോ കാര്യങ്ങളും നേരിടുന്നതും മനസിലാക്കുന്നതും. നാളിതുവരെയുള്ള ഉമ്മയുടെ ജീവിതാനുഭവങ്ങള്‍ എനിക്ക് വഴികാട്ടിയാണ്.
അത് തന്നെ ഒരുപാട് കാര്യങ്ങളില്‍ സഹായിക്കാറുണ്ട്. –ഷെയ്ന് നിഗം