കൊച്ചി: ഷെയ്ൻ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഉപാധികളുമായി നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് നിർദേശം. ഡബ്ബിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ തുടർച്ചർച്ചകൾ ഉണ്ടാകില്ലെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
ഡിസംബർ 19നു ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർവാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂർത്തിയാക്കാൻ ഷെയ്ൻ നിഗത്തിന് നിർദേശം നൽകിയത്. എന്നാൽ അസോസിയേഷന്റെ കത്തിനു ഷെയ്ൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മൂന്ന് ദിവസത്തിനുള്ളിൽ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന് അസോസിയേഷൻ കർശന നിർദേശം നൽകിയത്.