സിഡ്നി: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ ശേഷിപ്പായി ഓസ്ട്രേലിയൻ മുൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ ബാഗി ഗ്രീൻ തൊപ്പി. ഓസ്ട്രേലിയൻ കാട്ടുതീ ദുരിതാശ്വാസത്തിനായി തന്റെ ടെസ്റ്റ് തൊപ്പി ലേലം ചെയ്ത വോണിന് ലഭിച്ചത് 4.92 കോടി രൂപയാണ്.
ടെസ്റ്റ് കരിയറിൽ 145 മത്സരങ്ങളിൽ 708 വിക്കറ്റ് വീഴ്ത്തിയ വോണ്‍ അണിഞ്ഞ തൊപ്പിയാണിത്. ഇതോടെ ഓസ്ട്രേലിയൻ ഇതിഹാസ ബാറ്റ്സ്മാനായ ഡോണ്‍ ബ്രാഡ്മാന്റെ ബാഗി ഗ്രീൻ തൊപ്പിക്ക് 2003ൽ ലഭിച്ച 3.03 കോടി രൂപ എന്ന റിക്കാർഡും ഇതോടെ പഴങ്കഥയായി.