
അമ്മയുടെ പ്രസിഡന്‍റും ജനപ്രതിനിധിയുമായ ഇന്നസെന്‍റ് ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്വം പാടേ ലംഘിച്ചിരിക്കുകയാണ്. സ്വയം ബോധ്യമുള്ള ഒരു സംഭവത്തിൽ ഇടപെടാതെ എംഎൽഎമാരായ മുകേഷും കെ.ബി.ഗണേഷ്കുമാറും ഇന്നസെന്‍റ് എംപിയും ഗുരുതര കുറ്റമാണ് ചെയ്തത്.
കേസിൽ ഗൂഢാലോചനയില്ലെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നിലപാടും അന്വേഷണ പരിധിയിൽ കൊണ്ടുവരണം. കേസ് അന്വേഷണത്തെക്കുറിച്ച് മുൻ ഡിജിപി ടി.പി.സെൻകുമാർ പറഞ്ഞ കാര്യങ്ങൾ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് ബോധ്യപ്പെടുത്തുന്നതാണെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.