തുറവൂർ: യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെയുള്ള കേസ് സർക്കാരിനെ തിരിച്ചടിക്കുന്നു. എരമല്ലൂരിൽ നടന്ന റോഡ് നിർമാണം തടസപ്പെടുത്തിയതിന്റെ പേരിൽ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനു കഴിഞ്ഞ ദിവസം ജാമ്യമില്ലാ വകുപ്പു പ്രകാരം ഷാനിമോൾക്കെതിരെ കേസെടുത്തിരുന്നു.
നിലവിൽ ഈ റോഡ് നിർമാണത്തിനുള്ള അനുമതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമാണ് നൽകിയതെന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതാണ് ഇപ്പോൾ സർക്കാരിനെതിരെ വരും ദിവസങ്ങളിൽ യുഡിഎഫ് ആയുധമാക്കാൻ ആലോചിക്കുന്നത്. ഇതു സർക്കാരിനു തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.