തിരുവനന്തപുരം: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ അന്തിമപട്ടികയായി. അരൂരിൽ ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് സ്ഥാനാർഥിയാകും. കോന്നിയിൽ ടി. മോഹൻ രാജാണ് സ്ഥാനാർഥി. അടൂർ പ്രകാശിന്റെ നോമിനി റോബിൻ പീറ്ററിനെ മറികടന്നാണ് മോഹൻ രാജിനെ സ്ഥാനാർഥിയാക്കിയത്. പത്തനംതിട്ട ഡിസിസി മുൻ പ്രസിഡന്റാണ് മോഹൻ രാജ്.
നേരത്തെ വട്ടൂയൂർക്കാവ്, എറണാകുളം മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായിരുന്നു. വട്ടിയൂർക്കാവിൽ ഡോ. കെ. മോഹൻകുമാറും എറണാകുളത്ത് ടി.ജെ. വിനോദുമാണ് സ്ഥാനാർഥികൾ. സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചു.
വട്ടിയൂർക്കാവിൽ എൻ. പീതാംബരക്കുറുപ്പിനെ മ ത്സരിപ്പിക്കാൻ ആലോചനയുണ്ടായെങ്കിലും കടുത്ത എതിർപ്പുണ്ടായതിനെത്തുടർന്ന് മോഹൻകുമാറിലേക്ക് എത്തുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ കെ. മുരളീധരനെ അനുനയിപ്പിക്കുകയായിരുന്നു.