കൊടുങ്ങല്ലൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ പോലും വകതിരിവില്ലെന്ന് രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ.കൊടുങ്ങല്ലൂരിൽ കെപി സി സിയുടെ നേതൃത്വത്തിൽ നടന്ന വിശ്വാസ പ്രചരണ ജാഥയ്ക്കു നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു ഷാനിമോൾ ഉസ്മാൻ ’സുപ്രീം കോടതി വിധി നടപിലാക്കുന്നതിന് മുൻപ് സർവകക്ഷി യോഗം വിളിച്ചു തീർക്കേണ്ട ഒരു പ്രശ്നം ഇത്രയും വഷളാക്കിയത് പിണറായി മാത്രമാണെന്ന് അവർ പറഞ്ഞു.
പുരോഗമന വാദം തീരെയില്ല. ശബരിമലയിലെ വിശ്വാസത്തിനു ’വിരുദ്ധമായി പ്രവർത്തിച്ച വത്സൻ തില്ല ങ്കരിയെ അറസ്റ്റ് ചെയ്യാൻ പിണറായി ആണത്തം കാട്ടണമെന്ന് ഷാനിമോൾ പറഞ്ഞു ’ മുൻ എം.പി ധനപാലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ ടി.യു.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ടി.എം.നാസർ: കെ.ഐ.നജീബ് രാജു സ്വാമി പി.കെ.ഷംസുദ്ദീൻ സി.എസ് രവീന്ദ്രൻ’ വി.എ അബ്ദുൾ കരീം, അഡ്വ വി.എം മൊഹിയുദ്ദീൻ വേണു വെണ്ണറ തുടങ്ങിയവർ പ്രസംഗിച്ചു.