മൂവാറ്റുപുഴ: നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ശുചിമുറി തുറക്കാത്തതില്‍ പ്രതിഷേധം വ്യാപകം.
മൂവാറ്റുപുഴ നഗരസഭാ സ്റ്റേഡിയസത്തിലെ വ്യാപാര സമുച്ചയത്തിലാണ് ശുചിമുറി ഇല്ലാത്തതുമൂലം വ്യാപരികളും മറ്റും ദുരിതമനുഭവിക്കുന്നത്. ഷോപ്പിംഗ് കോംപ്ലക്സിലെ പതിനൊന്ന് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറുമാസത്തിലേറെയായി.
ഇതോടെ ബൈപാസ് റോഡിലും തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. നിരവധിയാളുകളാണ് വ്യാപാര സമുച്ചയത്തില്‍ ദിവസവും എത്തുന്നത്. മഴക്കാലം ശക്തിപ്രാപിച്ചതോടെ ശുചിമുറി ഇല്ലാത്തതുമൂലം ഏറെ ദുരത്തിലാണ് വ്യാപാരികളും ഉപഭോക്താക്കളും.
കോംപ്ലക്സിലെ വനിത ജീവനക്കാരികളാണ് ശുചിമുറി ഇല്ലാത്തതിനാല്‍ ഏറെയും ദുരിതമനുഭവിക്കുന്നത്. കോംപ്ലക്സില്‍ രണ്ട് ശുചിമുറികളാണ് നിര്‍മിച്ചത്. എന്നാല്‍ ഒരു ശുചിമുറിയുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.
ഇതുമൂലം കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ് ഇവിടം. മറ്റൊരു ശുചിമുറി തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും ഒരു വിഭാഗം വ്യാപാരികള്‍ക്കു മാത്രമായി ഉപയോഗം നിജപ്പെടുത്തിയിരിക്കുകയാണ്.
സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന കവാടത്തിന്റെ ഇടതു വശത്തുള്ള കടക്കാര്‍ക്കായി ഒരു ശുചിമുറി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ള കടകളിലെ ജീവനക്കാരാണ് ഇപ്പോള്‍ ദുരിതമനുഭവിക്കുന്നത്.
ഇവര്‍ക്കായി വലതു ഭാഗത്തുള്ള കവാടത്തിനു സമീപത്താണ് ശുചിമുറി സൗകര്യം ഒരുക്കിയിരിക്കുന്നത്.
എന്നാല്‍ പണി ഭൂരിഭാഗം പൂര്‍ത്തീകരിച്ചിട്ടും തുറന്ന് നല്‍കാത്തത് മൂലം വ്യാപാരികള്‍ ബുദ്ധിമുട്ടുകയാണ്. നിരവധി പരാതികൾ നല്‍കിയിയെങ്കിലും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നു.