മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്കു ശേഷം പ്രശസ്ത നടൻ ശങ്കർ നിർമിക്കുന്ന ചിത്രമാണ് എഴുത്തോല.
ശങ്കർ, നിഷാ സാരംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സുരേഷ് ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു.
പ്രശസ്ത നടൻ ശങ്കർ തന്റെ അഭിനയ ജീവിതത്തിന്റെ 42 വർഷത്തിലേക്ക് എത്തുമ്പോൾ വീണ്ടും ചലച്ചിത്ര നിർമാണ രംഗത്തേക്ക് കടക്കുകയാണ്.
ഓഷ്യോ എന്റർടെയ്ൻമെന്റ്സ് എന്ന ബാനറിലാണ് ശങ്കർ വീണ്ടും നിർമാണ രംഗത്തേക്ക് വരുന്നത്.
ഓഷ്യോ എന്റർടെയ്ൻമെന്റ്സിന്റെ ആദ്യ നിർമാണ സംരംഭമായ എഴുത്തോലയിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
1986-ൽ സിബി മലയിൽ സംവിധാനം ചെയ്ത ചേക്കേറാനൊരു ചില്ലയാണ് ശങ്കർ ആദ്യമായി നിർമിച്ച ചിത്രം.ശങ്കർ തന്നെയായിരുന്നു നായകൻ.
ഇനി അഭിനയത്തോടൊപ്പം നിർമാണ രംഗത്തും സജീവമായുണ്ടാകും.സിനിമയോടൊപ്പം ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും നിർമിക്കാൻ ഉദ്ദേശമുണ്ട്- ശങ്കർ പറഞ്ഞു
വിദ്യാഭ്യാസ രീതിയെപ്പറ്റിയും മാറുന്ന പാഠ്യരീതിപ്പറ്റിയുമാണ് എഴുത്തോലയിൽ പറയുന്നത്. മുമ്പ് ശങ്കർ പണിക്കർ എന്ന പേരിൽ മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
പൃഥ്വിരാജിന്റെ ഭ്രമം എന്ന ചിത്രത്തിലാണ് ശങ്കർ ഈയിടെ അഭിനയച്ചത്. ഓഷ്യോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ടി. ശങ്കർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാച്ചേനി നിർവഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജെയിംസ് മാത്യു (ലണ്ടന്‍), ക്രിയേറ്റീവ് ഡയറക്ടര്‍- പ്രശാന്ത് ഭാസി, എഡിറ്റര്‍-ഹരീഷ് മോഹന്‍, സംഗീതം-പ്രശാന്ത് കര്‍മ,
വരികള്‍-ബിലു പത്മിനി നാരായണന്, കലാസംവിധാനം-സതീഷ് നെല്ലായ,മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍, സിങ്ക് സൗണ്ട്- ആദര്‍ശ് ജോസഫ് പാലമറ്റം,
പ്രോജക്ട് ഡിസൈനര്‍-എം.ജെ. ഷൈജു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപു എസ്. വിജയന്, ഡിസൈന്‍- ഷിബിന്‍ സി. ബാബു. പി ആർ ഒ-എ.എസ്. ദിനേശ്.