എനിക്ക് പ്ലാനിംഗ് ഉണ്ടായിരുന്നില്ല. അതിന് കാരണം, ഞാൻ ഡെയിലി അഭിനയിച്ചുകൊണ്ടിരുന്ന ആളായിരുന്നു. പത്തു പതിനാല് വർഷം അത് ചെയ്തു.
88- ൽ മലയാളത്തിൽ നിന്നു മാറി ഞാൻ തമിഴിലേക്ക് പോയി. നാലഞ്ച് സിനിമകൾ അവിടെ ചെയ്തു. വീണ്ടും ഇവിടെ വന്നു ചെയ്തു. അങ്ങനെ ആയപ്പോൾ സമയം ഉണ്ടായിരുന്നില്ല.
കരിയർ പ്ലാൻ ചെയ്തൊന്നുമില്ല. പ്ലാൻ ചെയ്യണമായിരുന്നു. ഇന്നത്തെ യുവ നടൻമാർ എല്ലാവരും പ്ലാൻ ചെയ്ത്, ഏത് സിനിമ ചെയ്യണം, ഏത് സബ്ജക്ട് ചെയ്യണം എങ്ങനെ ചെയ്യണം എന്നെല്ലാം നോക്കുന്നുണ്ട്.
നമ്മൾ ഒരിക്കലും സിനിമയിൽ നിന്ന് പോകുമെന്നൊന്നും വിചാരിച്ചിട്ടില്ല. കുറച്ചു കാലം ഇടവേളയെടുക്കുമെന്നോ, ബ്രേക്ക് എടുത്തുപോകുമെന്നോ ഒന്നും വിചാരിച്ചിട്ടില്ല.
എന്നും സിനിമകൾ ഉണ്ടാകും. എന്നും അഭിനയിച്ചുകൊണ്ടിരിക്കും എന്നാണ് കരുതിയിരുന്നത്. വളരെ തിരക്കായി അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്.
90 കൾക്ക് ശേഷമാകും ഈ പ്ലാനിംഗ് ഒക്കെ വന്നത്. കാരണം നസീർ സാറിനെ പോലുള്ളവരെ എടുക്കുകയാണെങ്കിൽ അവർ ഒന്നും പ്ലാൻ ചെയ്തിട്ടുണ്ട് എന്നു കരുതുന്നില്ല.
നല്ലൊരു കഥ കേൾക്കുന്നു, പോകുന്നു, ചെയ്യുന്നു. അതു തന്നെയാണ് നമ്മളും ചെയ്തിരുന്നത്. -ശങ്കർ