ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദി ആദി ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിന് സമർപ്പിച്ചു. കേദാര്‍നാദിലെ ആദി ശങ്കരാചാര്യരുടെ സമാധിസ്ഥലത്ത് സ്ഥാപിച്ച പ്രതിമയാണ് അദ്ദേഹം അനാച്ഛാദനം ചെയ്തത്.
ക്ഷേത്രത്തില്‍ നടക്കുന്ന മഹാരുദ്രാഭിഷേക ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. 2013ലെ പ്രളയത്തില്‍ ശങ്കരാചാര്യരുടെ സമാധിസ്ഥലം ഉള്‍പ്പടെ തകര്‍ന്നിരുന്നു. ഇതാണ് ഇപ്പോള്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്.
130 കോടി രൂപ ചിലവിലാണ് കേദാര്‍നാഥിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിക്കുന്നത്. ഇതിനു പുറമെ 400 കോടി രൂപ ചിലവില്‍ നടത്തുന്ന കേദാര്‍പുരി പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
ഡെറാഡൂൺ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിംഗും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ചേർന്നാണ് സ്വീകരിച്ചത്.