മൂർക്കനാട്: എണ്പത്തിയൊന്നാം വയസിലും മൂർക്കനാട് പൂവത്തുംകടവിൽ ശങ്കരേട്ടന് 18 കാരന്റെ മനസും ഉൗർജ്ജ്വസ്വലതയുമാണ്. സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ മൂന്നു സ്വർണമാണ് നേടിയത്. കഴിഞ്ഞ 14, 15, തിയ്യതികളിൽ കണ്ണൂരിലെ പയ്യന്നൂർ കോളേജ് സ്റ്റേഡിയത്തിൽ മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തിയ 36 ാമത് ചാന്പ്യൻഷിപ്പിലാണ് ശങ്കരേട്ടൻ സ്വർണം നേട്ടം. 80 വയസിന് മേലെയുള്ളവരുടെ വിഭാഗത്തിൽ ഹാമർ ത്രോ, ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിലാണ് സ്വർണം നേടിയത്.
30 വർഷത്തിലധികമായി മാസ്റ്റേഴ്സ് അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ മത്സരിച്ചുകൊണ്ടിരിക്കുന്ന ശങ്കരേട്ടൻ മുൻ വർഷങ്ങളിലും സ്വർണം നേടിയിട്ടുണ്ട്. നേരത്തെ 20 കിലോമീറ്റർ നടത്തത്തിൽ സംസ്ഥാന റെക്കോർഡും നേടിയിട്ടുണ്ട്. ആലുവ എഫ് എ സി ടി യിൽ 40 വർഷം ജീവനക്കാരനായിരുന്നു.
മൂർക്കനാട് സ്വദേശി പൂവ്വത്തുംകാവിൽ ശങ്കരൻ 80 കഴിഞ്ഞിട്ടും സ്വന്തം പറന്പിൽ വിവിധ ഇനം കൃഷികളുമായി പൂർണ ആരോഗ്യവാനായി കഴിയുകയാണ്. കഴിഞ്ഞ വർഷം കരുവന്നൂർ സഹകരണ ബാങ്ക് ശങ്കരേട്ടനെ മികച്ച കർഷകനായി തെരഞ്ഞെടുത്തിരുന്നു.