കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം;തെ​ന്മ​ല​യി​ല്‍ പി​ടി​യി​ലാ​യ യു​വ​തിയെക്കുറിച്ചുള്ള ദു​രൂ​ഹ​ത തു​ട​രു​ന്നു; പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത് 63000 രൂ​പ​യും സ്വ​ര്‍​ണ്ണ​വും

തെന്മല : കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​ന്ന പ​രാ​തി​യി​ല്‍ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി തെ​ന്മ​ല പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ സംബന്ധിച്ച് ദു​രൂ​ഹ​ത തു​ട​രു​ന്നു.

ഇന്നലെ രാ​വി​ലെ ഒ​റ്റ​ക്ക​ല്‍ റ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്ര​യി​നി​റ​ങ്ങി​യ തി​രു​ന്ന​ല്‍​വേ​ലി സ്വ​ദേ​ശി​നി ഷ​ണ്മു​ഖ​താ​യ് നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​ത് സ്ഥ​ലം മാ​റി ഇ​റ​ങ്ങി​യ​താ​ണ് ത​നി​ക്ക് ചെ​ങ്കോ​ട്ട​യി​ലേ​ക്കാ​ണ് പോ​കേ​ണ്ട​ത് എ​ന്നു​മാ​ണ്. ത​ന്‍റെ കൈ​ല്‍ വ​ണ്ടി​കൂ​ലി​ക്കോ, ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ പൈ​സ ഒ​ന്നു​മി​ല്ല​എ​ന്നും ഇ​വ​ര്‍ നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞു.

ഇ​തി​നെ തു​ട​ര്‍​ന്ന് റ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഒ​രു പാ​ഴ്സ​നേ​ജി​ല്‍ നി​ന്നും ഭ​ക്ഷ​ണം വാ​ങ്ങി ക​ഴി​ച്ച ഇ​വ​രെ പി​ന്നീ​ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ണ്ടി​ല്ല. എ​ന്നാ​ല്‍ ഉച്ചകഴിഞ്ഞ് ഉ​റു​കു​ന്നി​നു സ​മീ​പം മൂ​ന്നു​വ​യ​സു​കാ​രി​യെ ത​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചു എ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ഈ ​യു​വ​തി​യെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യു​ടെ കൈ​ല്‍ ക​യ​റി പി​ടി​ക്കു​ക​യും അ​യ​ല്‍​വാ​സി​യ യു​വ​തി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു എ​ന്നും പോ​ലീ​സി​നു നാ​ട്ടു​കാ​ര്‍ ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​യു​ന്നു.

പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഷ​ണ്മു​ഖ​താ​യി​യു​ടെ കൈ​ല്‍ നി​ന്നും 63000 രൂ​പ​യും മൂ​ന്നു സ്വ​ര്‍​ണ്ണ മാ​ല​ക​ളും പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യേ​റി​യി​രി​ക്കു​ക​യാ​ണ്.

ഇ​ത് ത​ന്‍റെ പ​ണ​വും സ്വ​ര്‍​ണ്ണ​വു​മാ​ണെ​ന്ന് ഷ​ണ്മു​ഖ​താ​യി പ​റ​യു​മ്പോ​ഴും പോ​ലീ​സ് ഇ​ത് മു​ഖ​വി​ല​ക്കെ​ടു​ത്തി​ട്ടി​ല്ല. ഇ​വ​രു​ടെ സ്ഥ​ല​മാ​യ തി​രു​ന്ന​ല്‍​വേ​ലി പോ​ലീ​സി​ന് യു​വ​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ് തെ​ന്മ​ല പോ​ലീ​സ്.

മാ​ത്ര​മ​ല്ല യു​വ​തി​യു​ടെ വി​ര​ല​ട​യാ​ളം അ​ട​ക്കം ശേ​ഖ​രി​ച്ച പോ​ലീ​സ് സം​സ്ഥാ​ന​ത്തെ മ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെക്ക് ഇവരുടെ വിവരം കൈമാറിയിട്ടുണ്ട്.

ഇന്ന് കോടതിയിൽ ഹാജരാക്കും. തെ​ന്മ​ല പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​വീ​ണ്‍ ആ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment