കൊല്ലം: അഞ്ചലിൽ ഒപ്പം താമസിച്ച് വന്ന കാമുകൻ തീകൊളുത്തി കൊലപ്പെടുത്തിയ ആതിരയുടെയും പൊളളലേറ്റ് പോലീസ് കസ്റ്റഡിയിൽ ചികിൽസയിൽ കഴിഞ്ഞ് വരുന്ന ഷാനവാസിന്റേയും മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ജില്ലാശിശുക്ഷേമ സമിതി ഏറ്റെടുത്തു.
ആതിരയെ മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഷാനവാസിന് ആതിരയിലുള്ള പെൺകുഞ്ഞിനെയാണ് ജില്ലാശിശുക്ഷേമ സമിതി ഏറ്റെടുത്തത്.
ഷാനവാസിന്റെ ബന്ധുക്കളുടെ സംരക്ഷണത്തിലായിരിന്നു കുഞ്ഞ്. അഞ്ചൽ പോലീസിന്റെ സഹായത്തോടെയാണ് ജില്ലാ ശിശുക്ഷേമ സമിതി കുഞ്ഞിനെ ഏറ്റെടുത്തത്.
പൊള്ളലേറ്റ് ചികിൽസയിൽ കഴിയുന്ന ഷാനവാസിന് ആദ്യ വിവാഹത്തിൽ എട്ട് വയസുള്ള മകനും നാല് വയസുള്ള മകളും ഉണ്ട്. മകൻ ഷാനവാസിന്റെ പിതാവിന്റെ സംരക്ഷിണത്തിലും മകൾ ഷാനവാസിന്റെ ആദ്യ ഭാര്യയുടെ മാതാവിന്റെ സംരക്ഷണത്തിലുമാണ്.
കൊല്ലം ജില്ലാശിശുക്ഷേമ സമതി വൈസ് ചെയർമാൻ ഷൈൻ ദേവ്, അഞ്ചൽ എസ്ഐ അലക്സാണ്ടർ എന്നിരുടെ നേതൃത്വത്തിലാണ് കുഞ്ഞിനെ ഏറ്റെടുത്തത്.
ഷാനവാസിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു വെങ്കിലും പൊള്ളലേറ്റ് തിരുവനന്തുപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരുകയാണ്. പുനലൂർ ഡിവൈഎസ്പി എസ്. സന്തോഷിനാണ് അന്വേഷണ ചുമതല.