തിരുവനന്തപുരം: നടൻ ഉണ്ണി രാജൻ പി. ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടാം പ്രതി ശാന്ത രാജൻ പി.ദേവിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
പ്രാരംഭ ഘട്ടത്തിൽ തന്നെ ജാമ്യം അനുവദിച്ചാൽ അതു കേസിന്റെ ശരിയായ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്.
പ്രിങ്കയുടെ ശരീരത്തിൽ 15 മുറിവുകളുണ്ടെന്നും പ്രതികളെ ചോദ്യം ചെയ്താൽ മാത്രമേ ഇതേക്കുറിച്ച് അറിയുവാൻ കഴിയുകയുള്ളൂയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കേസിലെ ഒന്നാം പ്രതി ഉണ്ണി രാജൻ പി. ദേവിനെ നേരത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷം 23-ാം ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ രണ്ടാം പ്രതിയും ഉണ്ണിയുടെ അമ്മയുമായ ശാന്ത ഒളിവിലാണ്.
സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ പ്രിയങ്കയ്ക്ക് ഭർത്താവ് ഉണ്ണിയിൽ നിന്നും നിരന്തരം പീഡനം ഏൽക്കേണ്ടി വന്നിരുന്നു എന്നു പ്രിയങ്കയുടെ സഹോദരൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
2019 നവംബർ 21 നാണ് ഇവരുടെ വിവാഹം നടന്നത്. 2021 മേയ് 12 നാണ് പ്രിയങ്ക ആത്മഹത്യ ചെയ്യുന്നത്.പ്രോസിക്യൂഷനു വേണ്ട ി പബ്ലിക് പ്രോസിക്യൂട്ടർ വെന്പായം ഹക്കിം ഹാജരായി .