കൊച്ചി: നടന് ഉണ്ണി പി. ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർതൃമാതാവും നടൻ രാജൻ പി. ദേവിന്റെ ഭാര്യയുമായ ശാന്തമ്മ ഒളിവിൽ. ഇവര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണു പോലീസ് പറയുന്നത്.
പ്രിയങ്കയുടെ ആത്മഹത്യയിൽ ശാന്തമ്മയ്ക്കും പങ്കുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിയിരുന്നു. ഇതിനിടെയാണ് അവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. നെഗറ്റീവായാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചിരുന്നു. പിന്നാലെയാണ് അവർ ഒളിവിൽ പോയത്.