പത്തനംതിട്ട: വാര്യാപുരത്തെ ഫര്‍ണിച്ചര്‍ വ്യാപാരി സുദര്‍ശനനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇലന്തൂര്‍ കുറ്റിയില്‍ സുധീര്‍ മന്‍സിലില്‍ ശാന്തി കുമാരി (42) യെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉ പത്തനംതിട്ട നഗരത്തില്‍ നിന്നാണ് ഇവരെ സിഐ ജിബു ജോണ്‍, എസ്ഐ ആതിര എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
സുദര്‍ശനനെ മര്‍ദിക്കുന്നതിന് യുവാക്കളെ ഏര്പ്പാടിക്കിയത് ശാന്തികുമാരിയാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ഭര്‍ത്താവ് സുധീറിനെ ഫര്‍ണിച്ചര്‍ കടയില്‍ വിളിച്ച് വരുത്തി മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് ശാന്തി കുമാരിയും സുദര്‍ശനനുമായി തര്‍ക്കമുണ്ടായിരുന്നു.
വീട്ടിലെ ചത്ത പശുക്കിടാവിനെ കഴിച്ചിടാനെത്തിയ യുവാക്കളോട് സുദര്ശനന് ശല്യം ചെയ്യുന്നതായും ഒരു പണി കൊടുക്കണമെന്നും ശാന്തി കുമാരി ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്നാണ് സംഘം ചേര്‍ന്ന് സുദര്‍ശനനെ മര്‍ദിച്ചത്. സുദര്‍ശനനെ മര്‍ദിച്ച നാല് യുവാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ശാന്തികുമാരിയുടെ ഭര്‍ത്താവ് സുധീറിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.യുവാക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയില്ലെന്നും സുദര്‍ശനനെ ഭയപ്പെടുത്താന്‍ മാത്രമാണ് ഉദ്ദേശിച്ചതെന്നും വീട്ടമ്മ പോലീസിനു മൊഴി നല്കി.
സുദര്‍ശനനെ സംഘം ചേര്‍ന്നു മര്ദിച്ചെത്തിയ യുവാക്കള്‍ക്ക് ഭക്ഷണവും 500 രൂപയുമാണ് പ്രതിഫലമായി നല്‍കിയത്.