സുകൃതം എനിക്ക് കിട്ടിയത് വലിയ സുകൃതമാണ്. കഥ കേട്ടപ്പോള്‍ എന്തായാലും ആ കഥാപാത്രം ചെയ്യുമെന്ന് പറഞ്ഞാണ് അതിലേക്ക് പോയത്.
ചില മമ്മൂട്ടി ആരാധകര്‍ ആ സിനിമയെക്കുറിച്ച് എന്റെ അടുത്ത് സംസാരിച്ചിട്ടുണ്ട്. മമ്മൂക്ക വിളിച്ചിട്ട് ശാന്തിചേച്ചി പോയില്ലല്ലോ, അതുകൊണ്ടല്ലേ അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
അങ്ങനെയല്ല നിങ്ങള്‍ കാണേണ്ടത്, ആ ക്യാരക്ടറിനെ നോക്കൂ, എന്നാണ് ഞാന്‍ മറുപടി കൊടുത്തിട്ടുള്ളത്. സ്ത്രീയുടെ ഒരു സെല്‍ഫ് റെസ്പെക്ടാണ് അതില്‍ കാണിച്ചത്.
ദുര്‍ഗയ്ക്ക് രവിശങ്കറിനോട് പ്രേമമുണ്ടെങ്കിലും അയാളുടെ ഭാര്യ വന്നപ്പോള്‍ ആ സ്നേഹം ത്യജിക്കുകയായിരുന്നു. വരാന്‍ പറഞ്ഞപ്പോള്‍ വന്ന് എല്ലാം ചെയ്ത് കൊടുത്തു.
പിന്നെ പോവാന്‍ പറഞ്ഞപ്പോള്‍ പോവുകയും ചെയ്തു. ദുര്‍ഗ രവിശങ്കറിന്റെ ജീവിതത്തില്‍ ഒരു പ്രധാനപ്പെട്ടയാളായിട്ടില്ല. -ശാന്തികൃഷ്ണ