പത്തൊമ്പതാം വയസിലായിരുന്നു ശ്രീനാഥിന്റെ കൈയും പിടിച്ച് മുംബൈയില്‍ നിന്ന് നാട്ടിലേക്ക് വരുന്നത്. ശ്രീനാഥിന്റെ ജാതിയും ജോലിയുമൊക്കെ വീട്ടില്‍ പ്രശ്നമായിരുന്നു.
ബ്രാഹ്മണനല്ലാത്ത ആളാണെങ്കില്‍ കൂടിയും അതേ രീതിയില്‍ തന്നെ ഞങ്ങള്‍ വിവാഹിതരായി. വീട്ടുകാരുടെ എതിര്‍പ്പിലും ശ്രീനാഥിന്റെ കാര്യത്തില്‍ ഉറച്ച് തന്നെ നിന്നു.
ഇതുപോലെ തന്നെയായിരുന്നു പ്രണയത്തിന്റെ കാര്യത്തിലും. മുംബൈയില്‍നിന്ന് നാട്ടിലേക്കുളള മാറ്റം എനിക്ക് പെട്ടെന്ന് തന്നെ ഉള്‍ക്കൊള്ളാന്‍ പറ്റി.
അഭിനേത്രിയില്‍ നിന്ന് വളരെ പെട്ടെന്ന് തന്നെ കുടുംബിനിയായി മാറുകയായിരുന്നു. രാവിലെ എഴുന്നേറ്റ് കുളിച്ച് മുണ്ടും ഉടുത്ത് അമ്പലത്തില്‍ പോവുക എന്നിങ്ങനെ ഏകദേശം സിനിമയില്‍ കാണുന്നത് പോലെയായിരുന്നു ജീവിതം.
വളരെ നല്ല രീതിയിലായിരുന്നു ജീവിതം മുന്നോട്ട് പോയത്. എന്നാല്‍ ഞങ്ങള്‍ തിരുവനന്തപുരത്തേ്ക്ക് എത്തിയതോടെ ജീവിതം ആകെ മാറി.
12 വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് പിരിഞ്ഞത്. ഇതിനിടയ്ക്ക് വേദനപ്പിക്കുന്ന പല സംഭവങ്ങളും ഞങ്ങള്‍ക്കിടയിലുണ്ടായി.
കുഞ്ഞിന്റെ വിയോഗം ഞങ്ങളെ രണ്ട് പേരേയും ആ സമയത്ത് വല്ലാതെ തളര്‍ത്തിയിരുന്നു. ഡിപ്രഷനിലേക്ക് ചെന്നുവീഴുകയായിരുന്നു.
-ശാന്തികൃഷ്ണ