നിവിന്‍പോളിയോ അതാരാ? നിവിന്‍ പോളിയെ കണ്ടത് ഗൂഗൂളില്‍ നോക്കിയാണ് നടി ശാന്തികൃഷ്ണ, ഫാന്‍സിന് മുറുമുറുപ്പ്

shanthi 2നിവിന്‍പോളിയെ അറിയാത്ത മലയാളികളുണ്ടോ? സാധ്യതയില്ലെന്നാണ് ഉത്തരമെങ്കില്‍ തെറ്റി. നിവിന്‍പോളിയെ അറിയില്ലെന്നു വെട്ടിത്തുറന്നു പറയുന്നത് മറ്റാരുമല്ല ഒരുകാലത്ത് മലയാളിയുടെ പ്രിയനായികയായിരുന്ന ശാന്തികൃഷ്ണയാണ്. അടുത്തിടെ ഒരു പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തിലാണ് ഫാന്‍സുകാരെ പ്രകോപിപ്പിച്ച പരാമര്‍ശനം നടിയില്‍ നിന്നുണ്ടായത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ശാന്തികൃഷ്ണ. നിവിന്‍ പോളിയെ മാത്രമല്ല, തമിഴിലെയും മലയാളത്തിലെയും പുതുമുഖ താരങ്ങളെ ആരെയും തന്നെ തനിക്ക് പരിചയമില്ല. അത്രമാത്രം താന്‍ സിനിമയില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നുവെന്ന് ശാന്തി കൃഷ്ണ പറയുന്നു. പ്രേമത്തില്‍ നായികയായ മേരിയുടെ കൂട്ടുകാരനായി വേഷമിട്ട അല്‍ത്താഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.

നിവിന്റെ അമ്മയായിട്ടാണ് ശാന്തികൃഷ്ണയുടെ തിരിച്ചുവരവ്. നിവിന്‍ പോളിയുടെ അമ്മ വേഷമാണെന്ന് പറഞ്ഞുവെങ്കിലും നിവിന്‍ പോളി ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് നടി പറയുന്നു. പിന്നീട് നിവിന്‍ ആരാണെന്ന് ഗൂഗിളില്‍ തിരഞ്ഞ് കണ്ടുപിടിക്കുകയായിരുന്നു എന്ന് ശാന്തികൃഷ്ണ പറയുന്നു. 300ലേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ശാന്തികൃഷ്ണ ഇപ്പോള്‍ സിനിമയില്‍ നിന്ന് അകന്നുകഴിയുകയാണ്. നടന്‍ ശ്രീനാഥുമായിട്ടുള്ള പ്രണയവും വിവാഹവും പിന്നീട് വിവാഹമോചനവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.

Related posts