നടി ആക്രമിക്കപ്പെട്ട കേസില് പ്രതിചേര്ക്കപ്പെട്ടതോടെ നടന് ദിലീപിനെതിരേ പലരും രംഗത്തു വന്നിരുന്നു. എന്നാല് ചിലര് കേസിന്റെ തുടക്കം മുതല്തന്നെ ദിലീപിന് എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്.
അത്തരത്തിലൊരാളാണ് സംവിധായകന് ശാന്തിവിള ദിനേശ്. ദിലീപും അരുണ് ഗോപിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്.
അന്ന് ദിലീപിനെ കാണാനും സെല്ഫിയെടുക്കാനും നിരവധി ആളുകള് തടിച്ചു കൂടിയെന്നു പറയുകയാണ് ശാന്തിവിള ദിനേശ് ഇപ്പോള്.
ദിലീപ് പീഡനവീരന് അല്ലെന്നും അയാള്ക്ക് സത്യ സന്ധമായ ഒരു ജീവിതമുണ്ടെന്നും അയാളോടുള്ള വൈരാഗ്യത്തിന് കള്ളക്കേസില് കുടുക്കിയതെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.
ശാന്തിവിള ദിനേശിന്റെ വാക്കുകള് ഇങ്ങനെ…
ദിലീപ് അരുണ് ഗോപി കൂട്ടുകെട്ടില് പുതിയ ചിത്രം ഒരുങ്ങുക ആണ്. തമന്ന ആണ് സിനിമയിലെ നായിക.
ആദ്യമായാണ് തമന്ന മലയാളത്തില് അഭിനയിക്കുന്നത്. ഈ ചിത്രത്തില് സുരേഷ് ഗോപി ഉണ്ടെന്നു കേള്ക്കുന്നുണ്ട്. അപ്പോള് വലിയ പടം ആയിരിക്കുമല്ലോ.
അന്തി ചര്ച്ചകളില് വന്നിരുന്നു ദിലീപിനെ കുറ്റം പറയുന്നവരുടെ മുഖത്ത് അടിക്കുന്നതിന് സമാനമായാണ് ചിത്രത്തിലെ പൂജ ചടങ്ങിനായി ആളുകള് തടിച്ചുകൂടിയത്. ഓരോ പെണ്കുട്ടികളും ദിലീപിന്റെ അടുത്തു പോയി സെല്ഫി എടുക്കുന്നത് കണ്ടു.
ഒരു പീഡനവീരന് ഒപ്പം ഏതെങ്കിലും പെണ്കുട്ടികള് പോയി ഫോട്ടോ എടുക്കുമോ. അയാള്ക്ക് സത്യ സന്ധമായ ഒരു ജീവിതം ഉണ്ട്.
അയാളോട് ഉള്ള വൈരാഗ്യത്തിന് കള്ളക്കേസില് കുടുക്കി എന്നുള്ള ബോധ്യമാകുന്നതിനായിരുന്നു ആ ആള്ക്കൂട്ടം.
ഒരു സൂപ്പര് സ്റ്റാറിന് വേണ്ട ഒന്നും ദിലീപിനെ ഇല്ല. അയാള് കഷ്ടപ്പെട്ട് നേടിയതാണ് അയാളുടെ താര പദവി.
അയാളുടെ സിനിമകള് ഓരോന്നും വിജയിക്കുകയും കൈവിട്ടു പോയ താരപദവി തിരിച്ചു പിടിക്കാന് സാധിക്കട്ടെ എന്നും ആഗ്രഹിക്കുന്നത്.
ഇത്തരമൊരു കേസ് തനിക്കെതിരെ ആണ് വന്നതെങ്കില് താന് അപ്പോള് തന്നെ ആത്മഹത്യ ചെയ്തേനെ. എന്തൊരു മാനസിക സംഘര്ഷമാണ് ദിലീപ് നേരിടുന്നത്.
അയാളെ പെടുത്തി, അനുജനെയും അളിയനെയും പെടുത്തി, ഭാര്യയെ നിരന്തര സമ്മര്ദ്ദത്തില് ആക്കി. അവരുടെ അമ്മയെയും കുടുംബത്തെയും സമ്മര്ദ്ദത്തില് ആക്കി.
എന്ത് പറഞ്ഞാലും അത് വേറെ രീതിയില് വ്യാഖ്യാനിക്കപ്പെടുകയും ഇപ്പോള് ഒന്നും പറയാനില്ല. അതുകൊണ്ടാണ് അന്തി ചര്ച്ചകള് അയാള് മിണ്ടാതിരിക്കുന്നത്.
ദിലീപിന്റെ ക്ഷമ സമ്മതിക്കണം. ദിലീപിന് എതിരെ അന്തി ചര്ച്ചയില് കള്ളങ്ങള് മാത്രം പറയുന്നവര്ക്ക് ദിലീപിന്റെ ജന സ്വാധീനത്തിന് മുന്നില് പിടിച്ചുനില്ക്കാനാകില്ല.
കൊട്ടാരക്കര ക്ഷേത്രത്തില് ദിലീപിനെ കാണാന് എത്തിയവരെ കണ്ടപ്പോള് തന്നെ മനസ്സിലായി ദിലീപിന്റെ ജന സ്വാധീനത്തിനു യാതൊരു കുറവും വന്നിട്ടില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.