കോഴിക്കോട്: ലോഡ്ജ് മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവ് അമിതമായി ലഹരി ഉപയോഗിച്ചിരുന്നതായി സൂചന. മണ്ണാര്‍ക്കാട് പെരളോത്ത് ഹൗസില്‍ ഷാനു(34) ആണ് ഇന്നലെ മരിച്ചത്. ബ്രൗണ്‍ഷുഗര്‍ പോലുള്ള മയക്കുമരുന്നാണ് ഉപയോഗിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
മുറിയില്‍ നിന്ന് കഞ്ചാവ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബ്രൗണ്‍ഷുഗറിന്റെ മുറിയിലുണ്ടായിരുന്നതായാണ് സൂചന. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്ന് ടൗണ്‍ പോലീസ് അറിയിച്ചു.
മൊയ്തീന്‍പള്ളി റോഡിലെ ലോഡ്ജില്‍ വ്യാഴാഴ്ചയാണ് ഷാനുവും സുഹൃത്തുകളായ റംഷാദ്, റജാദ് എന്നിവരും മുറിയെടുത്തത്. തുടര്‍ന്ന് ലഹരി ഉപയോഗിച്ചശേഷം മൂവരും അബോധാവസ്ഥയിലായി. വൈകിട്ടോടെ റംഷാദും റജാദും എഴുന്നേറ്റു. ഷാനുവിനെ വിളിച്ചെങ്കിലും എഴുന്നേറ്റില്ല. പിന്നീട് ഷാനുവിനെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. റംഷാദിന്റെ പരാതിയിലാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
അതേസമയം ഷാനുവിന്റെ ബന്ധുക്കളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് ടൗണ്‍പോലീസ് അറിയിച്ചു. 10 വര്‍ഷമായി ഷാനുവിന് കോഴിക്കോടുമായി അടുപ്പമുണ്ട്. വെസ്റ്റ്ഹില്‍ ഭാഗങ്ങളിലും മറ്റും താമസിച്ചിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം.
പിടിച്ചുപറി ഉള്‍പ്പെടെയുള്ള കേസുകളുമായി ഷാനുവിനും സുഹൃത്തുക്കള്‍ക്കും ബന്ധമുള്ളതായും പോലീസ് അറിയിച്ചു. ഷാനുവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ ബന്ധപ്പെടുക . ഫോണ്‍: 9497987177, 9497980711. 2017 സപ്തംബറില്‍ നഗരത്തിലെ ലോഡ്ജില്‍ മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം വിദ്യാര്‍ഥി മരിച്ചിരുന്നു.