കോട്ടയത്ത് ഭര്‍തൃവീട്ടുകാരുടെ ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്റെ ഭാര്യയാണ് നീനു. ഭര്‍ത്താവിനെ സ്വന്തം പിതാവും സഹോദരനും കൊലപ്പെടുത്തിയെങ്കിലും തന്റെ ഭര്‍തൃവീട്ടില്‍ അവര്‍ക്കൊപ്പം താമസിക്കുകയാണ് ഈ പെണ്‍കുട്ടി. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സഹോദരന്‍ ഷാനുവിന്റെ പ്രണയവിവാഹത്തെപ്പറ്റി നീനു വെളിപ്പെടുത്തി.
ഒന്നരവര്‍ഷംമുമ്പാണ് സഹോദരന്‍ ഷാനു വിവാഹം കഴിച്ചത്. അതുമൊരു പ്രണയവിവാഹം. ആ പെണ്‍കുട്ടിക്ക് നീനുവിനെ വലിയ കാര്യമായിരുന്നു. നല്ലൊരു ചേച്ചിയായിരുന്നു. പക്ഷേ, ഒരുമാസംപോലും ചേച്ചി വീട്ടില്‍ നിന്നില്ല. വലിയ വഴക്കായിരുന്നു, ചേച്ചിയുമായി. വഴക്കും ഒച്ചയും കേട്ട് അയല്‍ക്കാരൊക്കെ എത്തിനോക്കി. അമ്മയെ പേടിച്ച് ആരും വരില്ല. ചേച്ചി സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയി- നീനു പറയുന്നു.
എന്റെ സ്‌നേഹം വീട്ടിലറിഞ്ഞത് ഞാന്‍ പറയുമ്പോഴാണ്. രജിസ്റ്റര്‍ വിവാഹം കഴിഞ്ഞെന്ന് ഞാന്‍ വിളിച്ചുപറയുമ്പോഴാണ് ആദ്യമായി അറിഞ്ഞത്. എന്നിട്ടും അവര്‍ എല്ലാം തേടിപ്പിടിച്ചു, എല്ലാം ഇല്ലാതാക്കി. എനിക്ക് ഇനി ഈ ചാച്ചന്റെയും അമ്മയുടെയുംകൂടെ കഴിഞ്ഞാല്‍ മതി; അവര്‍ ഇറക്കി വിടാത്തിടത്തോളം കാലം. ചേച്ചിയെ അമ്മയും ചാച്ചനും സ്‌നേഹിക്കുന്നതുകാണുമ്പോള്‍, ഈ വീട്ടിലെ ജീവിതം കാണുമ്പോള്‍ ഞാനൊരു നരകത്തിലായിരുന്നല്ലോ ഇതുവരെ എന്നു തോന്നിപ്പോകുന്നു.- നീനു കൂട്ടിച്ചേര്‍ത്തു.