സമുദ്രത്തിലെ രാജാക്കന്മാർ തിമിംഗലവും സ്രാവുകളുമാണെന്നാണ് പരക്കയുള്ള സംസാരം. എന്നാൽ ഇവരെയും വെല്ലുവിളിക്കാൻ ശേഷിയുള്ള മത്സ്യങ്ങളുണ്ടെന്നുള്ളതിന് തെളിവായി മാറുകയാണ് അടുത്തിടെ അമേരിക്കയിലെ ഫ്ളോറിഡയിൽ നിന്നുമുള്ള ദൃശ്യങ്ങൾ.
കടലിൽ നീന്തി തുടിക്കുന്ന ഒരു സ്രാവിനെ മറ്റൊരു മത്സ്യം വിഴുങ്ങുന്നതാണ് ദൃശ്യങ്ങളിൽ. ഗോലിയാത്ത് ഗ്രൂപ്പർ എന്ന ഇനത്തിൽപ്പെട്ട മത്സ്യമാണ് ഇവിടെ സ്രാവിന്റെ അന്തകനായി മാറിയത്. ഏകദേശം മൂന്ന് അടി നീളമുള്ള സ്രാവായിരുന്നു ഇത്.
ഒരു കൂട്ടം മത്സ്യത്തൊഴിലാളികളാണ് ഈ രംഗം പകർത്തിയത്. തുടർന്ന് എവർഗ്ലാഡ്സ് ഫിഷിംഗ് കമ്പനിയുടെ ഫേസ്ബുക്കിൽ ഈ ദൃശ്യങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു.