രാഹുലിനെ തള്ളി ശരത് പവാര്‍, കോണ്‍ഗ്രസിന് അതൃപ്തി

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ നല്ല നേതാക്കള്‍ രാജ്യത്തുണ്ടെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. രാഹുല്‍ പ്രധാനമന്ത്രിയാകും എന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നുമുള്ള പവാറിന്റെ വാക്കുകളില്‍ കോണ്‍ഗ്രസിനും അതൃപ്തി.

ബിഎസ്പി അധ്യക്ഷ മായാവതി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ രാഹുലിനേക്കാള്‍ മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളാണ്. 2004ല്‍ യാതൊരു മുന്നണിയുമില്ലാതെ ഒറ്റയ്ക്കാണ് ഞങ്ങളെല്ലാവരും മത്സരിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം മുന്നണിയുണ്ടാക്കുകയായിരുന്നു. രാജ്യത്ത് പത്ത് വര്‍ഷക്കാലം ഒരു സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ ആ മുന്നണിക്കായി എന്നും പവാര്‍ പറഞ്ഞു.

മന്‍മോഹന്‍ സിങും, പ്രണവ് മുഖര്‍ജിയും, സോണിയ ഗാന്ധിയും താനും ചേര്‍ന്ന് സോണിയ ഗാന്ധിയുടെ വീട്ടില്‍ വെച്ചാണ് മുന്നണി ചര്‍ച്ചകള്‍ നടത്തിയത്. രാജ്യത്ത് പത്ത് വര്‍ഷക്കാലം ശക്തമായൊരു സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. രാജ്യത്ത് നല്ല നേതാക്കന്മാര്‍ക്ക് കുറവൊന്നുമില്ല. തിരഞ്ഞെടുപ്പിന് ശേഷം ആര് വരണം എന്ന കാര്യം തങ്ങള്‍ തീരുമാനിക്കും. അര്‍ഹരായ ഒരുപാട് നേതാക്കന്മാര്‍ രാജ്യത്തുണ്ടെന്നും പവാര്‍ പറഞ്ഞു.

Related posts