ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ദി പെറ്റ് ഡിക്ടറ്റീവ്. തൃക്കാക്കര ശ്രീ വാമനമൂർത്തി ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. രഞ്ജി പണിക്കരാണു സ്വിച്ചോൺ കർമം നിർവഹിച്ചത്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീനാണ് ചിത്രം നിർമിക്കുന്നത്. അഭിനേതാവിന്റെ വേഷത്തിൽ പ്രേക്ഷകരിലേക്കെത്തിയ താരത്തിന്റെ ആദ്യനിർമാണ സംരംഭമാണിത്. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു.
മാസ് റൊമാന്റിക് കോമഡി എന്റർടെയ്നർ ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ആസ്വാദ്യകരമായിരിക്കും എന്നാണ് റിപ്പോർട്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ജയ് വിഷ്ണു, ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ, ചിത്രസംയോജനം അഭിനവ് സുന്ദർ നായക്, സംഗീതം രാജേഷ് മുരുഗേശൻ, പ്രൊഡക്ഷൻ ഡിസൈനർ ദിനോ ശങ്കർ, ഓഡിയോഗ്രാഫി വിഷ്ണു ശങ്കർ, വസ്ത്രാലങ്കാരം ഗായത്രി കിഷോർ, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.