ജിമ്മിലൊക്കെ താന്‍ പോവാറുണ്ട്. മോശം സമീപനവുമായി എന്റെ അടുത്തൊക്കെ വന്നാല്‍ ശരിക്കും പണി കിട്ടും. പത്താം ക്ലാസില്‍ പരീക്ഷ എഴുതി കൂട്ടുകാരികളുടെ കൂടെ നടന്ന് പോവുകയായിരുന്നു ഞാന്‍.
അന്ന് രണ്ട് പയ്യന്മാര് ബൈക്കില്‍ വന്ന് ശരീരത്തെ കുറിച്ച് മോശമായി പറഞ്ഞിട്ട് പോയി. വീണ്ടും അവര്‍ തിരിച്ച് വന്നപ്പോള്‍ ഞാന്‍ പോവാന്‍ പറഞ്ഞു.
എന്നാല്‍ അച്ഛനെയും അമ്മയെയും അവര്‍ ചീത്തവിളിച്ചു. അവരെ എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല.
കൂടുതല്‍ വര്‍ത്തമാനം പറയാന്‍ നില്‍ക്കേണ്ടെന്ന് പറഞ്ഞപ്പോള്‍ എന്ത് ചെയ്യുമെന്ന് അവർ ചോദിച്ചു. അന്നേരം ഒരെണ്ണം ഞാനങ്ങ് കൊടുത്തു.
നല്ല അടി ആയിരുന്നു. അവന് അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല. -ശരണ്യ ആനന്ദ്