മലയാളത്തിലൂടെ വെള്ളിത്തിരയിലെത്തി തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറാറായ താരമാണ് നയൻതാര. സിനിമയിലെത്തിയിട്ട് 19 വർഷത്തോളമായെങ്കിലും അധികം അഭിമുഖങ്ങളിലോ പൊതുപരിപാടികളിലോ കാണാത്തതിനാൽ ആരാധകർക്ക് ഇപ്പോഴും നയൻതാര അടുത്തെത്തിപ്പെടാൻ പറ്റാത്ത ഒരു താരമാണ്.
തന്റെ വ്യക്തിപരമായ കാര്യങ്ങളെപ്പറ്റിയോ ഇഷ്ടാനിഷ്ടങ്ങളെപ്പറ്റിയോ നടി കൂടുതലായി സംസാരിക്കുന്നത് ആരും കേട്ടിരിക്കാൻ വഴിയില്ല. ലൈം ലൈറ്റിലെ മിന്നും താരമായിരിക്കെയും സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യമാണ് നടി നൽകുന്നത്.
അതിനാൽ തന്നെ നടിയെ പ്പറ്റിയുള്ള വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെ കൗതുകവുമാണ്. ഇപ്പോൾ നയൻതാരയെപ്പറ്റി തമിഴകത്തെ മുതിർന്ന നടി ശരണ്യ പൊൻവണ്ണൻ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ശരണ്യയുടെ വാക്കുകൾ ഇങ്ങനെ…
നയൻതാര സിനിമയിൽ നേടിയെടുത്ത വിജയം അദ്ഭുതകരമാണ്. ഞാനവരേക്കാൾ മുതിർന്ന നടിയായിട്ടുപോലും എനിക്കവരോട് വലിയ ബഹുമാനമുണ്ട്.
നായികമാർക്ക് പ്രാധാന്യമില്ലാത്ത സിനിമാ രംഗത്ത് നയൻതാരയെപ്പോലൊരാൾ ഈ സ്ഥാനത്തേക്ക് വന്നെങ്കിൽ അത് വലിയ കഴിവാണ്.
അതിനുവേണ്ടി അവർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. നയൻതാരയുടെ സ്വഭാവ രീതികളും വ്യത്യസ്തമാണ്. ഒരു നടിയെന്ന ഭാവമൊന്നും അവർക്കില്ല.
അവൾ വളരെ സിംപിളാണ്. ആളുകളെ നന്നായി മനസിലാക്കും. അവൾ ആരോടെങ്കിലും സംസാരിക്കുന്നില്ലെങ്കിൽ അയാൾ വളരെ മോശപ്പെട്ടയാളെന്ന് നിങ്ങൾ മനസിലാക്കണം.
കാരണം നയൻതാര നല്ല വ്യക്തിയാണ്. അതൊന്നും സഹിക്കാൻ അവൾക്ക് പറ്റില്ല. എതിരാളിയോട് ഇടപെടാൻ അവർക്കറിയില്ല. ഞാൻ മാറി നിന്നേക്കാം എന്നാണ് പറയുക.
അത് എനിക്ക് അത്ഭുതമായിരുന്നു. കാരണം അവരുടെ സ്ഥാനം വെച്ച് അവർക്ക് അധികാരത്തോടെ ഇടപെടാം. പക്ഷെ അവർ അങ്ങനെയല്ല. വളരെ സാധാരണക്കാരിയാണ്.
ഇത്തരത്തിലുള്ള ആൾക്കാരെ അവൾ മാറ്റി നിർത്തും. അങ്ങനെ മാറ്റി നിർത്തുന്നത് അഹങ്കാരത്തിനാലാണെന്ന് തോന്നും. പക്ഷെ അഹങ്കാരമല്ല. അവരോട് ഇടപെടാൻ അവർക്ക് പറ്റാത്തതിലാണ്- ശരണ്യ പൊൻവണ്ണൻ പറഞ്ഞു.
വിവാഹശേഷവും കൈ നിറയെ സിനിമകളുമായി മുന്നേറുകയാണ് നടി നയൻതാര. താരം കഴിഞ്ഞ ദിവസം തന്റെ പ്രതിഫലവും കൂട്ടിയിരുന്നു എന്നു റിപ്പോർട്ടുകളുണ്ട്.
അഞ്ചുകോടിയിൽ നിന്ന് പ്രതിഫലം എട്ട് കോടി രൂപയുടെയടുത്തായെന്നാണ് പുറത്തു വരുന്ന വിവരം. നിലവിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയും നയൻതാരയാണ്.