പാരീസ്: മുൻ ചാമ്പ്യൻ റഷ്യയുടെ മരിയ ഷറപ്പോവ ഇത്തവണ ഫ്രഞ്ച് ഓപ്പണിനില്ല. നാളുകളായി തുടരുന്ന തോളിലെ പരിക്കിനെ തുടർന്നാണ് ഫ്രഞ്ച് ഓപ്പണിൽനിന്ന് താരം പിൻമാറിയത്. ഈ വർഷം ജനുവരിക്കു ശേഷം ഷറപ്പോവ കളത്തിലിറങ്ങിയിട്ടില്ല. ഫെബ്രുവരിയിൽ പരിക്കിനെ തുടർന്ന് ചെറിയ ശസ്ത്രക്രിയ നടത്തിയിരുന്നു.
ഫ്രഞ്ച് ഓപ്പൺ മേയ് 26 മുതൽ ജൂൺ ഒമ്പത് വരെയാണ് നടക്കുന്നത്. 2012, 2014 എന്നീ വർഷങ്ങളിൽ ഷറപ്പോവയായിരുന്നു ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായത്. കഴിഞ്ഞ വർഷം ക്വാർട്ടറിൽ പുറത്തായി. ഗാർബിനെ മുഗുരസയായിരുന്നു ഷറപ്പോവയെ പരാജയപ്പെടുത്തിയത്.