ലണ്ടൻ: വിംബിൾഡൺ ആദ്യ റൗണ്ടിൽ മുൻ ചാമ്പ്യൻ മരിയ ഷറപ്പോവ പുറത്ത്. ഫ്രഞ്ച് താരം പൗളീനി പർമന്റീറിനുമായുള്ള മത്സരത്തിൽ ഷറപ്പോവ പരിക്കേറ്റ് പിൻവാങ്ങുകയായിരുന്നു. അവസാന സെറ്റിൽ 5-0 ന് പിന്നിൽനിൽക്കുമ്പോഴാണ് വലത് കൈയ്ക്കു പരിക്കേറ്റ് ഷറപ്പോവ മടങ്ങിയത്.
ആദ്യ സെറ്റ് നേടിയ റഷ്യൻ താരം രണ്ടാം സെറ്റ് ടൈബ്രേക്കറിൽ കൈവിട്ടിരുന്നു. നിർണായകമായ മൂന്നാം സെറ്റിൽ ഒരു ഗെയിംപോലും നേടാവാതെ പിന്നിലായ ശേഷമാണ് മത്സരത്തിൽനിന്നും ഷറപ്പോവ പിൻമാറിയത്. സ്കോർ: 4-6, 7-6 (7/), 5-0.