പാരീസ്: റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് ചൈന ഓപ്പണിൽ വൈൽഡ് കാർഡ് പ്രവേശനം. ഒക്ടോബറിൽ ബെയ്ജിംഗിൽ നടക്കുന്ന ടൂർണമെന്റിന് ഇത് ഏഴാം തവണയാണ് ഷറപ്പോവ എത്തുന്നത്. വിംബിൾഡൻ ചാന്പ്യൻ ഗാർബിൻ മുഗുരുസ, വീനസ് വില്യംസ്, കരോളിൻ വോസ്നിയാക്കി തുടങ്ങിയവരും ടൂർണമെന്റിൽ മത്സരിക്കുന്നുണ്ട്.
മുൻ ലോക ഒന്നാംനന്പർ താരമായ ഷറപ്പോവയ്ക്ക് ഉത്തേജക മരുന്നു ഉപയോഗത്തിന്റെ പേരിൽ കിട്ടിയ 15 മാസ വിലക്കു തീർന്ന് ഏപ്രിൽ തിരിച്ചെത്തിയ ശേഷം ഇതുവരെ നാലു ടൂർണമെന്റിൽ മാത്രമാണ് മത്സരിച്ചത്. വിംബിൾഡണ്‍ നഷ്ടമായ താരം പരിക്കു മൂലം സ്ലാൻഫോർഡ് ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു.