തലശേരി: തലശേരിയിൽ പതിനഞ്ചുകാരിയ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) ന്റെ ലൈംഗിക ക്ഷമത ഉൾപ്പെടെ പരിശോധിക്കുന്നതിന് മെഡിക്കൽ ബോർഡ് രൂപീകരണക്കണമെന്ന ഹർജി കോടതി നാളെ പരിഗണിക്കും.
പ്രതിക്ക് ലൈംഗിക ശേഷിയില്ലെന്ന ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് വിവാദമായതിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ മുന്നോട്ട് വെച്ചത്. ഇതിനിടയിൽ അറസ്റ്റിലായ രണ്ടാം പ്രതിയായ യുവതിയെ കോടതി റിമാൻഡ് ചെയ്തു.
കൈക്കുഞ്ഞുമായാണ് യുവതി ജയിലിലേക്ക് പോയത്. കേസിലെ ഒന്നാം പ്രതിയും യുവതിയുടെ ഭർത്താവുമായ മുപ്പത്തിയെട്ടുകാരന്റെ അറസ്റ്റ് ധർമടം പോലീസ് ജയിലിൽ വെച്ച് രേഖപ്പെടുത്തിയിരുന്നു.
കതിരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെൺകുട്ടിയുടെ ഇളയമ്മയുടെ ഭർത്താവു കൂടിയായ ഒന്നാം പ്രതിയെ കതിരൂർ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.