സമ്പന്നൻ ഷറാറ ഉൾപ്പെട്ട തലശേരി പീഡനം;  പ്രതികളായ ദമ്പതികളെ ചോദ്യം ചെയ്തതിൽ  നിർണായക തെളിവ്


ത​ല​ശേ​രി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ദ​മ്പ​തി​ക​ളെ ധ​ർ​മ​ടം സി​ഐ എം.​പി സു​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ചോ​ദ്യം ചെ​യ്തു. ക​ണ്ണൂ​ർ വ​നി​താ ജ​യി​ലി​ലും സ​ബ് ജ​യി​ലി​ലു​മാ​യിട്ടാണ് ഇ​രു​വ​രേ​യും ചോ​ദ്യം ചെ​യ്ത​ത്.

പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മാ​തൃ സ​ഹോ​ദ​രി​യേ​യും ഭ​ർ​ത്താ​വി​നെ​യു​മാ​ണ് ചോ​ദ്യം ചെ​യ്ത​ത്. മാ​തൃ സ​ഹോ​ദ​രി കൈ​ക്കു​ഞ്ഞി​നോ​ടൊ​പ്പ​മാ​ണ് റി​മാ​ൻ​ഡി​ലു​ള്ള​ത്.

യു​വ​തി​യു​ടെ ജാ​മ്യ ഹ​ർ​ജി കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നി​ല്ല.

ദ​മ്പ​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​താ​യി​ട്ടാ​ണ് അ​റി​യു​ന്ന​ത്.

സാന്പത്തിക ഇടപാടുകൾ
കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ത​ല​ശേ​രി ഗു​ഡ് ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ​ക​ണ്ടി ഷ​റ​ഫു​ദ്ദീ (68) നും ​മ​റ്റ് ര​ണ്ട് പ്ര​തി​ക​ളും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

മു​പ്പ​ത് ദി​വ​സം റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഷ​റ​ഫു​ദ്ദീ​ന് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി 164 പ്ര​കാ​രം ക​ണ്ണൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തും.

ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കി​യ ഹ​ർ​ജി ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി അ​നു​വ​ദി​ക്കു​ക​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ണ്ണൂ​ർ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

ഒന്നാം പ്രതി ജാമ്യഹർജി നൽകുന്നില്ല
യു​വ​തി​യു​ടെ ഭ​ർ​ത്താ​വും റി​മാ​ൻ​ഡി​ലാ​ണു​ള്ള​ത്. ഒ​ന്നാം പ്ര​തി​യാ​യ ഇ​യാ​ൾ​ക്ക് വേ​ണ്ടി ഇ​തു​വ​രെ ജാ​മ്യ ഹ​ർ​ജി കോ​ട​തി​ക്ക് മു​ന്നി​ൽ എ​ത്തി​യി​ട്ടി​ല്ല. ക​തി​രൂ​ർ, ധ​ർ​മ്മ​ടം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ര​ണ്ട് പോ​ക്സോ കേ​സു​ക​ളി​ലും യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് പ്ര​തി​യാ​ണ്.

മാ​ർ​ച്ച് 25നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഏ​റെ വി​വാ​ദ​മാ​യ ഈ ​കേ​സി​ൽ ഷ​റ​ാറ ഷ​റ​ഫു​വി​നെ ര​ക്ഷി​ക്കാ​ൻ ന​ട​ന്ന ശ്ര​മ​ങ്ങ​ൾ വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.

ഷ​റാ​റ​ക്ക് ലൈം​ഗി​ക ക്ഷ​മ​ത​യി​ല്ലെ​ന്ന ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ നി​ഗ​മ​ന​വും വി​വാ​ദ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ആ​റം​ഗ വി​ദ​ഗ്ദ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഷ​റാ​റ​ക്ക് ലൈം​ഗി​ക ക്ഷ​മ​ത​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ജൂ​ൺ 28 തി​ങ്ക​ളാ​ഴ്ച​യാ​ണ് ധ​ർ​മ​ടം സി ​ഐ​യാ​യി​രു​ന്ന അ​ബ്ദു​ൾ ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഷ​റാ​റ ഷ​റ​ഫു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment