പത്രം സിനിമയില്‍ ഇബ്നു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മറക്കാന്‍ പറ്റാത്ത സിനിമയാണത്. 1999 ലായിരുന്നു. എന്റെ കൊമേഴ്ഷ്യല്‍ ഹിറ്റ് എന്ന് പറയാവുന്ന ആദ്യത്തെ ചിത്രമായിരുന്നു അത്.
സ്ഫടികം ജോര്‍ജ് ചേട്ടന്റെ ഓപ്പോസിറ്റ് നിന്നാണ് അന്നത്തെ ഫൈറ്റ് സീന്‍. അന്ന് ടെക്നോപാര്‍ക്ക് ഇത്രയും ആയിട്ടില്ല. ജോഷി സാര്‍ അവിടെ നൂറോളം വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തിട്ടാണ് എയര്‍പോര്‍ട്ട് പോലെ ആക്കുന്നത്.
രാവിലെ മുതല്‍ തന്നെ നമ്മള് തല്ല് കൊള്ളുകയാണ്. പക്ഷേ സ്ഫടികം ജോര്‍ജ് ചേട്ടനെ പോലെ ഒരാളുടെ മുന്നില്‍ കത്തി ഉയര്‍ത്തി കാണിക്കുന്നത് കാണുമ്പോള്‍ തിയറ്ററില്‍ ആളുകള്‍ കൈയടിച്ചു.
അത് കണ്ടപ്പോഴാണ് ശരിക്കും സന്തോഷമായത്. അതേ സമയം ഇപ്പോഴും എന്നെ ഇപ്പോഴും കൃഷ്ണനായി കാണുന്ന ആളുകള്‍ ഉണ്ട്. കൃഷ്ണനെ ഓര്‍ക്കുമ്പോള്‍ എന്റെ രൂപം മനസിലേക്ക് വരുമെന്നാണ് പലരും പറയാറുള്ളത്.
ശ്രീകൃഷ്ണനെ കാണുമ്പോള്‍ ശരത്തിനെ ഓര്‍ക്കുന്നു എന്ന് പറഞ്ഞ് കേള്‍ക്കുന്നത് തന്നെ വലിയ ഇഷ്ടമാണ്. ശരത്