കാസർഗോഡ്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത് ലാലിനെ അപമാനിക്കുന്ന പ്രസ്താവനയുമായി മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ. കോൺഗ്രസ് ക്രിമിനൽ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന ആളായിരുന്നു ശരത് ലാലെന്ന് കുഞ്ഞിരാമൻ ആരോപിച്ചു.
ക്രിമിനൽ മനോഭാവമുള്ള കോൺഗ്രസുകാർ താമസിക്കുന്ന പ്രദേശമാണ് കല്ല്യോട്ടെന്നും അവിടെ കോൺഗ്രസുകാർ മറ്റ് സംഘടനാ പ്രവർത്തനങ്ങൾ അനുവദിക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊലപാതകത്തിൽ സിപിഎമ്മിന് അറിവില്ലെന്നും കുഞ്ഞിരാമൻ ആവർത്തിച്ചു.