ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നാഷണൽ കോണ്ഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷൻ ശരത് പവാർ രംഗത്ത്. പ്രധാനമന്ത്രി നിരന്തരം നെഹ്റു കുടുംബത്തെ ആക്ഷേപിക്കുന്നു. എന്നാൽ രാജ്യത്തിനുവേണ്ടിയുള്ള നെഹ്റു കുടുംബത്തിന്റെ ത്യാഗങ്ങൾ മോദി തീർച്ചയായും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ റാലിയിലും മോദി പറയുന്നു, ഒരു കുടുംബം ഈ രാജ്യം ഭരിച്ചതായി. എന്നാൽ ഈ കുടുംബം രാജ്യത്തിനായി നിരവധി ത്യാഗങ്ങൾ ചെയ്തു. ജവഹർലാൽ നെഹ്റു പല തവണ ജയിൽ ശിക്ഷ അനുഭവിച്ചു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടുവെന്നും പവാർ പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തെ സംബന്ധിച്ച് താങ്കൾ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ എത്രത്തോളം ഇത് സാക്ഷാത്കരിക്കാൻ സാധിച്ചുവെന്ന് താങ്കൾ പറയുന്നില്ല. നിങ്ങൾ ഒരു കുടുംബത്തെ കുറിച്ച് മാത്രമാണ് പറയുന്നതെന്നും പവാർ കുറ്റപ്പെടുത്തി.