പാലക്കാട്: കോണ്‍ഗ്രസ് പ്രവർത്തന രീതികളോട് യോജിക്കാനാവാത്തത് മൂലമാണ് കൗണ്‍സിലർ സ്ഥാനവും പാർട്ടിയിൽ നിന്നും രാജിവെച്ചതെന്ന് ശരവണൻ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ഇനി ബി ജെ പി പ്രവർത്തകനായി തുടരാനാണ് തീരുമാനം. ‘
ബി ജെ പിയിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയാണ് രാജിവെച്ച എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇത് ആരോപണം ഉന്നയിക്കുന്നവരോട് തന്നെ ചോദിക്കാൻ മതിയെന്നും അദ്ദേഹം പറഞ്ഞു. സാന്പത്തികമായി ഒരു നേട്ടവുമില്ല.
ഞാൻ അഭിമാനത്തോടെ രാജിവെക്കുകയാണ് ചെയ്തത്.അല്ലാതെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കുകയോ. വോട്ട് അസാധുവാക്കുകയോ ചെയ്തിട്ടില്ല.കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനം നടത്താൻ വേണ്ടിയാണ് പാലക്കാട് നിന്ന് രണ്ട് ദിവസം മാറി നിന്നതെന്നും ബി ജെ പി ഓഫീസിൽ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ പറഞ്ഞു.