പത്മരാജൻ സർ എന്നെ കാണാൻ ആദ്യമായി ചെന്നൈയിൽ വന്നിട്ട് പറഞ്ഞത് ഈ കണ്ണുകളാണ് തന്റെ പുതിയ കഥാപാത്രത്തിന് ആവശ്യമെന്നാണ്.
മലയാളത്തിൽ നടിമാർ ഇല്ലാത്തത് കൊണ്ടല്ല താൻ വന്നതെന്നും മുഖത്തെ ഭാവങ്ങൾ ജനങ്ങളിലേക്ക് വേഗമെത്താൻ കണ്ണ് സഹായിക്കുമെന്നും പറഞ്ഞു.
എല്ലാവരും എന്നോട് പറയാറുണ്ട് കണ്ണ് ഭാഗ്യമാണെന്ന്. പത്മരാജൻ സാറിനെ ഓർക്കാത്ത ഒരു ദിവസം പോലും എനിക്കില്ല.
ഇങ്ങനെ ഒരു ജീവിതം തന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം മാത്രമാണ് കൂടെയുള്ളത്. കുടുംബവും കുട്ടികളും ആകുമ്പോൾ അഭിനയം തുടരാൻ ബുദ്ധിമുട്ടാകും.
നായകനാണ് സിനിമയിൽ പ്രാധാന്യം കൂടുതൽ ലഭിക്കുന്നത് എന്നത് ശരിയാണ്. മകൾ കല്യാണിയുടെ പഠനത്തിന് വേണ്ടിയാണ് ചെറിയ ബ്രേക്ക് എടുത്തത്.
മകളുടെ പഠനം കഴിഞ്ഞ് ജോലി ആയി. എന്റെ ഉത്തരവാദിത്തങ്ങൾ അൽപം കുറഞ്ഞു. ഇനി നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ അഭിനയിക്കാമെന്ന് കരുതുന്നു. -ശാരി