എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​ന്ന് ചെ​യ്ത് തീ​ർ​ത്താ​ൽ മ​തി​; ന​മു​ക്കു പാ​ർ​ക്കാം മു​ന്തി​രി​ത്തോ​പ്പു​കളിലെ ഓർമ പങ്കുവെച്ച് ശാരി


മോ​ഹ​ൻ​ലാ​ലി​നോ​ടൊ​പ്പം ന​മു​ക്കു പാ​ർ​ക്കാം മു​ന്തി​രി​ത്തോ​പ്പു​ക​ൾ എ​ന്ന സി​നി​മ​യി​ൽ അ​ന്ന് അ​ഭി​ന​യി​ക്കു​മ്പോ​ൾ പേ​ടി​യൊ​ന്നും തോ​ന്നി​യി​ട്ടി​ല്ല. ഭാ​ഷാ പ്ര​ശ്‌​നം ഉ​ള്ള​തുകൊ​ണ്ട് ഡ​യ​ലോ​ഗ് തെ​റ്റ​രു​ത്.

അ​ദ്ദേ​ഹ​ത്തെ മൂ​ഡ് ഓ​ഫ് ആ​ക്ക​രു​ത് എ​ന്നൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷെ അ​ങ്ങ​നെ പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ല്ലാ​വ​രും കൂ​ൾ ആ​യി​രു​ന്നു. സം​വി​ധാ​യ​ക​നും (പ​ത്മ​രാ​ജ​ൻ) കൂ​ൾ ആ​യി​രു​ന്നു.

അ​ങ്ങ​നെ ഒ​രു സം​വി​ധാ​യ​ക​ന്‍റെ സി​നി​മ​യി​ൽ പു​തു​മു​ഖ​മാ​യ എ​നി​ക്ക് അ​വ​സ​രം കി​ട്ടി​യ​തേ വ​ലി​യ ഭാ​ഗ്യ​മാ​ണ്. റൊ​മാ​ൻ​സും ഇ​ന്‍റി​മേ​റ്റ് സീ​നു​ക​ളും ഒ​ക്കെ ചെ​യ്ത​ത് യാ​തൊ​രു ഫീ​ലും തോ​ന്നാ​തെ​യാ​ണ്.

എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​ന്ന് ചെ​യ്ത് തീ​ർ​ത്താ​ൽ മ​തി​യെ​ന്ന് ഉ​ണ്ടാ​യി​രു​ന്നു. ഭാ​ഷാ പ്ര​ശ്‌​ന​മു​ള്ള​ത് കൊ​ണ്ടുത​ന്നെ അ​തി​ന്‍റെ ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു. ഒ​ത്തി​രി ടേ​ക്ക് പോ​കാ​ൻ പാ​ടി​ല്ല എ​ന്നൊ​ക്കെ ആ​യി​രു​ന്നു മ​ന​സി​ൽ. -ശാ​രി

Related posts

Leave a Comment